U-15 Sevens Football Tournament
Sports Past Standard Activity

U-15 Sevens Football Tournament

11 Jul 2026 06:43 AM Govt High School Ground,Kumarakom
Summary

സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സാൻ്റോസ് എഫ്.സി. കിരീടം ചൂടി

Full Details
മണ്ഡലം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സാൻ്റോസ് എഫ്.സി ജേതാക്കളായി. ഫൈനൽ മത്സരത്തിൽ സോക്കർ അക്കാദമി എ ടീമിനെതിരെ നടന്ന ആവേശകരമായ പോരാട്ടം നിശ്ചിത സമയത്ത് സമനിലയിൽ കലാശിച്ചതിനെ തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ 2–1ന് വിജയിച്ചാണ് സാൻ്റോസ് എഫ്.സി. കിരീടം സ്വന്തമാക്കിയത്.

ക്ലബ് പ്രസിഡന്റ് ശ്രീ അരവിന്ദ് സുകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ. പി. ഗോപി ഷൂട്ടൗട്ട് നടത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ബ്ലോക്ക് മെമ്പർ ശ്രീ അലൻ കുര്യാക്കോസ്, വാർഡ് മെമ്പർ ശ്രീ കെ. ജി. ബിനു, ഗവ. ഹൈസ്കൂൾ പി.ടി.എ. ഭാരവാഹി ശ്രീ വി. എസ്. സുഗേഷ്, എസ്.എൻ.ഡി.പി. 38-ാം നമ്പർ ശാഖ പ്രസിഡന്റ് ശ്രീ എം. ജെ. അജയൻ, മാസ്റ്റേഴ്സ് ക്ലബ് സെക്രട്ടറി ശ്രീ അജിൽ കുമരകം, ഗവ. ഹൈസ്കൂൾ അധ്യാപകൻ ശ്രീ സജയൻ എന്നിവർ ആശംസകൾ നേർന്നു. സ്വാഗതം ശ്രീ ലക്ഷ്മീകാന്ത് എൽ. ആർ. നിർവഹിച്ചു.
തുടർന്ന് വിവിധ ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ ശ്രീമതി സ്മിത ലാലു, മൂന്നാം വാർഡ് മെമ്പർ ശ്രീ സുനിത്ത്, ശ്രീ അങ്കിരസ് എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനം കുമരകം എസ്.ഐ. ശ്രീ പ്രേംജി കെ നായർ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. വിജയികളായ സാൻ്റോസ് എഫ്.സി.യ്ക്ക് മൂലേപ്പുരയിൽ പ്രദീപ്കുമാർ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും മാഞ്ചിറ ബ്രദേഴ്സ് സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ശ്രീ വിഷ്ണുമണി വിതരണം ചെയ്തു. റണ്ണറപ്പായ സോക്കർ അക്കാദമി എ ടീമിന് മൂലേപ്പുരയിൽ വിശ്വംഭരൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും MCS സംഭാവന ചെയ്ത ക്യാഷ് പ്രൈസും കുമരകം എസ്.ഐ. ശ്രീ പ്രേംജി കെ നായർ സമ്മാനിച്ചു.

സാംജി കല്ലുകണ്ടം സ്പോൺസർ ചെയ്ത മികച്ച ഗോൾകീപ്പർ അവാർഡ് സോക്കർ അക്കാദമി ബി ടീമിലെ ദേവർഷിന് സമ്മാനിച്ചു. ദീപകുമാർ കൊല്ലച്ചേരിയിൽ സ്പോൺസർ ചെയ്ത ടോപ് സ്കോറർ അവാർഡും നോർത്ത് XI സ്പോൺസർ ചെയ്ത മാൻ ഓഫ് ദി സീരീസ് അവാർഡും സാൻ്റോസ് എഫ്.സി. താരം ഗഗൻ കരസ്ഥമാക്കി.

ടൂർണമെന്റിലെ മുഴുവൻ മത്സരങ്ങളും മികച്ച രീതിയിൽ നിയന്ത്രിച്ച റഫറി ശ്രീ ഹരികൃഷ്ണൻ ഓമനകുട്ടനെ സംഘാടകർ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.

ചടങ്ങിൽ മാസ്റ്റേഴ്സ് ക്ലബ് സെക്രട്ടറി ശ്രീ അജിൽ കുമരകം, എം.ജി. സർവകലാശാല സിൻഡിക്കേറ്റ് അംഗം ശ്രീ അരുൺ ശശിധരൻ, വാർഡ് മെമ്പർ ശ്രീമതി ദിവ്യ ദാമോദരൻ, MCS സെക്രട്ടറി ശ്രീ ജിനുപ്രസാദ് , അനൂപ് കെ വി, ശ്രീ ആശിഷ് ബൈജു, അനന്തു ഷാജി, ബിനീഷ് കെ മധു എന്നിവർ ആശംസകൾ അറിയിച്ചു. സൊസൈറ്റിയുടെ സ്പോർട്സ് കൺവീനർ ശ്രീ വിഷ്ണു ബാബു നന്ദി രേഖപ്പെടുത്തി.
Gallery