3rd Annual General Body Meeting of Mandalam Charitable Society 26-07-2026
Charity Past Detailed Story

3rd Annual General Body Meeting of Mandalam Charitable Society 26-07-2026

26 Jul 2026 12:32 PM KVK Hall, Kavanattinkara
Summary

മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ മൂന്നാമത് വാർഷിക പൊതുയോഗവും അവാർഡ് വിതരണ ചടങ്ങും പ്രൗഢഗംഭീരമായി നടന്നു

Full Story
കുമരകം: മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി  ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ മൂന്നാമത് വാർഷിക പൊതുയോഗവും അവാർഡ് വിതരണ ചടങ്ങും പ്രൗഢഗംഭീരമായി നടന്നു. സൊസൈറ്റി പ്രസിഡന്റ് അരവിന്ദ് സുകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹു: ഏറ്റൂമാനൂർ എം എൽ എ ശ്രീ. നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.

ചടങ്ങിൽ കുമരകം കാർഷിക വിജ്ഞാന കേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റ് ഡോ. ജി. ജയലക്ഷ്മിയെ ആദരിക്കുകയും, സൊസൈറ്റിയുടെ പുതിയ വെബ്‌സൈറ്റിന്റെ ( https://mcs.org.in ) ലോഞ്ചിംഗ് നിർവ്വഹിക്കുകയും ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീ. പി. കെ. വൈശാഖ്, ഡോ. ജി. ജയലക്ഷ്മി എന്നിവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജിനു പ്രസാദ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.

കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ. പി. ഗോപി, ബ്ലോക്ക് പഞ്ചായത്തംഗം  ശ്രീ. വിഷ്ണു മണി, വാർഡ് മെമ്പർ സ്മിത ലാലു, എസ്.എൻ.ഡി.പി യോഗം 38-ാം നമ്പർ ശാഖാ പ്രസിഡന്റ് എം. ജെ. അജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ജനറൽ കൺവീനർ ലക്ഷ്മികാന്ത് എൽ. ആർ. സ്വാഗതവും സൊസൈറ്റി വൈസ് പ്രസിഡന്റ് അനന്തു ഷാജി നന്ദിയും രേഖപ്പെടുത്തി.
Gallery